ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥക്ക് കുതിപ്പേകാന്‍ നൂതന മേഖലകളില്‍ നൈപുണ്യം നേടിയവര്‍ അനിവാര്യമാണെന്ന് ഉപപ്രധാനമന്ത്രി ലോറന്‍സ് വോങ്. രാജ്യത്തെ വര്‍ക്ക് പെര്‍മിറ്റുള്ള വിദേശ തൊഴിലാളികളുടെ മൂന്നില്‍ രണ്ടുഭാഗവും സിംഗപ്പൂരുകാര്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ജോലി ചെയ്യുന്നവരാണ്. കൂടുതല്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിച്ച് സമ്പദ്വ്യവസ്ഥക്ക് പുത്തനുണര്‍വ് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
2023ല്‍ രാജ്യത്തെ ജനന നിരക്ക് 0.97 ശതമാനം ആയി കുറഞ്ഞിരുന്നു. ജനന നിരക്ക് ഒരു ശതമാനത്തില്‍ താഴെയാകുന്നത് രാജ്യ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. പ്രകൃതി വിഭവങ്ങള്‍ ഇല്ലാത്തതിനാല്‍ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി മാത്രമേ വികസനം സാധ്യമാകൂ. അടുത്ത 10 വര്‍ഷത്തേക്ക് പ്രതിവര്‍ഷം രണ്ടു മുതല്‍ മൂന്നു ശതമാനം വരെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

Comments: